Kevin さんのプロフィールതുളസിブログリスト ツール ヘルプ
    5月30日

    പ്രകാശന്റെ പ്രേമം

    ആകപ്പാടെ ഭയങ്കര തിരക്കാ ഇപ്പോ. എന്നാലും ഒരു പ്രേമത്തില്‍ വീണാപിന്നെ തിരക്കിനൊക്കെ എവിടാ നേരം? വൈകുന്നേരം ഓടിപ്പിച്ചിട്ടു ജോലിയും തീര്‍ത്തു പ്രകാശന്‍ പാഞ്ഞു, മനാമയില്‍ ബസ്സിറങ്ങി, മൂന്നു വരിയുണ്ടെങ്കിലും തിങ്ങിതിങ്ങി കാറും വണ്ടീം പോണ റോഡു് സര്‍ക്കസുകാരന്റെ ലാഘവത്തോടെ മുറിച്ചു കടന്നു, ബംഗാളികള്‍ എന്തു ചെയ്യാനാണെന്നറിയാതെ തിങ്ങിവിങ്ങി നിക്കുന്ന അയക്കൂറപാര്‍ക്കിലൂടെ ഊളിയിട്ടു, തുണിമാര്‍ക്കറ്റില്‍ റോഡിലേയ്ക്കിറങ്ങിയിരിയ്ക്കുന്ന തുണിസാമാനങ്ങളില്‍ ചവിട്ടാതെ നോക്കി ചവിട്ടി, പഴയ ഗോള്‍ഡുസൂക്കിന്റെ മുന്നിലെത്തി.

     

    ഇനി ശ്വാസം വിടാം കുറച്ചു നേരം. ഇവിടെ കുറച്ചു വെയിറ്റിങ്ങുണ്ടു്. അവളു് ഈ വഴിയാണു എന്നും വരവു്, ഇന്നും വരും. ഇന്നലെ, വരണതേ കണ്ടുള്ളൂ, എങ്ങോട്ടു പോയീന്നു കണ്ടില്ല. തിരക്കിലൂടെ മുങ്ങിപ്പൊങ്ങി പോകുമ്പോള്‍ കണ്ണിന്റെ പിടിവിട്ടു പോയി. ഇന്നെന്തായാലും വിടുന്ന പ്രശ്നമില്ല. ഒരു വാക്കെങ്കിലും ചോദിയ്ക്കണം, പേരെങ്കിലും അറിയണം, പിന്നെല്ലാം പതുക്കെ പതുക്കെ മതി. മുഖം പോലെ തന്നെ സുന്ദരമായിരിയ്ക്കും പേരും, ഏതു ജാതിയാന്നു് ഒരു പിടീം തോന്നണില്ല. ഹ എന്തെങ്കിലും ആവട്ടെ, ഇത്ര സുന്ദരിയായ കുട്ടീടെ ജാതി ചോദിയ്ക്കണതെന്തിനാ, അല്ലേ?

     

    സ്വര്‍ണ്ണക്കടകളുടെ പ്രഭാപൂരത്തിലൂടെ, മന്ദമന്ദം തിരക്കിനിടയിലും ആരേയും മുട്ടാതെ സൂക്ഷിച്ചു് അതാ അവള്‍, ഒരു സ്വപ്നാടനത്തിലെന്ന വണ്ണം വരുന്നു. എങ്ങും പുതിയ വെളിച്ചം പരന്നു, അവളുടെ സൌന്ദര്യത്തിന്റെ ശോഭയായിരിയ്ക്കും. പ്രകാശന്റെ കണ്ണുകള്‍ തള്ളിയതാവാനും മതി. തൂവെള്ള നിറം, അല്ലെങ്കില്‍ അവനങ്ങനെ തോന്നി. കറുപ്പില്‍ ചാരനിറം വരച്ചു ചേര്‍ത്ത സാരിയും ചാരനിറജാക്കറ്റും, നല്ല ഉയരം, ആദ്യം കാണുന്ന പോലെ അവന്‍ വീണ്ടും കണ്ണു മിഴിച്ചു നോക്കിനിന്നു.

     

    പെട്ടന്നാണു കണ്ണിന്റെ പിടിവിട്ടു അവള്‍ തിരക്കിനിടയില്‍ മറഞ്ഞു കളഞ്ഞതു്, അവന്റെ നെഞ്ചിടിച്ചു പോയി. ഫുട്പാത്തിലുടെ അലസമായി വെറുതെ സ്ഥലം കളഞ്ഞു് തിരക്കുണ്ടാക്കാന്‍ വേണ്ടി നടക്കുന്നവരെ മനസ്സില്‍ കൊഞ്ഞനും കുത്തിക്കൊണ്ടു് അവള്‍ പോയ ഭാഗത്തേയ്ക്കു പാഞ്ഞു, വലിയ വേഗമൊന്നുമുണ്ടായിരുന്നില്ല.

     

    ഒരിരുണ്ട ഗല്ലിയിലേയ്ക്കവള്‍ തിരിയുന്നതു് അവന്റെ കണ്ണില്‍പെട്ടു. ഇനി പ്രശ്നമില്ല, വലിയ തിരക്കില്ലാത്ത റോഡാണു്, പക്ഷേ അവളെങ്ങടാ അങ്ങട്ടു് പോണതു്? അവനും ആ വഴി അവളുടെ കുറച്ചു ദൂരെയായി നടന്നു. ആദ്യം എവിടാ താമസിയ്ക്കണേന്നു കണ്ടു പിടയ്ക്കാം, പിന്നെയാവാം മുട്ടിനോക്കലു്.

     

    സീമൂണ്‍ ഹോട്ടലിന്റെ പിന്‍വശത്തൂടെയുള്ള വഴിയിലൂടെ ഉരച്ചുനോക്കണ ലോട്ടറി കച്ചോടക്കാരന്റെ കൂടും താണ്ടി അവള്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പിന്‍വശത്തെത്തിയപ്പോള്‍ നടത്തം പതുക്കെയാക്കി, ബാഗു തുറന്നു് എന്തോ എടുത്തു, ശരിയ്ക്കു കാണാനൊത്തില്ല, പക്ഷേ മനസ്സിലായി ലിപ്സ്റ്റിക്കാ, ചുണ്ടില്‍ തേയ്ക്കുന്നു, ഒരു കുഞ്ഞികണാടിയും. അവള്‍ നിന്നു, ഹോട്ടലിന്റെ പിന്‍വാതിലിനു മുന്നിലായി, അതാ അവള്‍ വാതില്‍ വലിച്ചു തുറന്നു ഉള്ളിലേയ്ക്കു കയറുന്നു, അതു ശരി അവള്‍ ഹോട്ടലിലെ ജോലിക്കാരിയാല്ലേ.

     

    എന്താവും ജോലി, പിന്നെ അതായി പ്രകാശന്റെ ചിന്ത. ഛെ, നല്ല ജോലി വല്ലതും ആയിരിയ്ക്കും, റിസപ്ഷനിലായിരിയ്ക്കും, പിന്നെന്താ ആവള്‍ക്കു മുന്നിലൂടെ പോയാലു്? ആ - ആര്‍ക്കറിയാം, അവന്‍ നെടുവീര്‍പ്പിട്ടു. എന്തായാലും ഒന്നു പോയി നോക്കാം, പറ്റിയാലൊന്നു മുട്ടിനോക്കേം ചെയ്യാം.

     

    ത്രീസ്റ്റാറാ, അത്യാവശ്യം സൌകര്യങ്ങളൊക്കെ ഇവിടെ ഒപ്പിയ്ക്കാം. രണ്ടു മൂന്നു ബാറൂണ്ടു്, അവരവരുടെ സ്റ്റാറ്റസനുസരിച്ചു കുടിയ്ക്കാം. ഉള്ളില്‍ കയറിയ പ്രകാശന്റെ വിയര്‍പ്പുതുള്ളികള്‍ ഏസിയുടെ കൊടുംതണുപ്പില്‍ ശീതീകരിയ്ക്കപ്പെട്ടു, അവന്റെ അകവും പുറവും മൊത്തമായി കുളുര്‍ത്തു. ഇടത്തേയ്ക്കുള്ള ചില്ലുവാതിലിലൂടെ അരണ്ടവെളിച്ചത്തില്‍ ഒരു സ്ത്രീ നടന്നു പോകുന്ന പോലെ, അവന്‍ ആ വാതില്‍ പതുക്കെ തള്ളി അകത്തേയ്ക്കു കടന്നു. ഹിന്ദിപാട്ടിന്റെ ആരവം, എല്ലാ തരം സിഗരറ്റും  ഓരോ പെട്ടി കൂട്ടിയിട്ടു കത്തിച്ച പോലെ പുക, ബീറിന്റേയും വിസ്ക്കിയുടേയും പിന്നെന്തിന്റെയൊക്കെയോ മിശ്രഗന്ധം, എല്ലാം കൂടി പ്രകാശന്റെ ഇന്ദ്രിയങ്ങളില്‍ വന്നുകേറി തിങ്ങിനിറഞ്ഞു. ചിന്തയില്‍ എന്താണെന്നവനറിഞ്ഞില്ല. പുറത്തെ ഗംഭീരപ്രകാശത്തില്‍ നിന്നു വന്നു കേറിയതു കൊണ്ടായിരിയ്ക്കാം, നല്ല ഇരുട്ടു്, ഒന്നും വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്നില്ല, അവന്‍ അവടെ തന്നെ നിന്നു, കണ്ണൊന്നു തെളിയട്ടെ.

     

    കൈയിലൊരു മൃദുസ്പര്‍ശം, അതെ ഒരു പെണ്ണിന്റെ തന്നെ, അവന്റെ വലത്തു കൈയില്‍ പിടിച്ചു കൊണ്ടു് ഒരു പെണ്ണു്, പറയുന്നു, “വാ, അവടെ സ്ഥലംണ്ടു്”. അവന്റെ അനുമതിയ്ക്കു കാക്കാതെ അവനെയും കൂട്ടി ഉള്ളിലെ തിരക്കില്‍ വഴിതെളിച്ചവള്‍ നടന്നു. തിക്കിതിരിക്കി ഒരു ടേബിലിനരികില്‍ കസേര ചൂണ്ടി അവള്‍ പറഞ്ഞു, “ഇവിടിരി, ഞാനിപ്പൊ വരാം, ഒരു ബില്ലു സെറ്റില്‍ ചെയ്യാനുണ്ടു്”. ഇരുട്ടില്‍ അവളുടെ മുഖം അവന്‍ കണ്ടില്ല. അവനവിടെ ഇരുന്നു. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു് അവനു തോന്നിയില്ല. അവന്‍ എന്തിനെന്നറിയാതെ കാത്തിരുന്നു.

     

    “ബീറെടുക്കാം അല്ലേ, ഏതാ വേണ്ടേ?”, അവളുടെ ചോദ്യമാണു് അവനില്‍ തിരികെ ജീവന്‍ ഉണ്ടാക്കിയതു്, അതു വരെ അവന്‍ എന്തോ മരവിച്ച പോലെ ഇരിയ്ക്കായിരുന്നു. എന്തെങ്കിലും മറുപടി പറഞ്ഞോ, ഒന്നും പറഞ്ഞതായി പ്രകാശനു തോന്നിയില്ല, അവള്‍ പോയിക്കഴിഞ്ഞു. രണ്ടു മിനിട്ടിനുള്ളില്‍ അവള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു, ഒരു ട്രേ, അതില്‍ ഒരു പാട്ടയും (ബീറു്) ഒരു ഗ്ലാസും, ഒരു കുഞ്ഞി പ്ലേറ്റില്‍ കുറച്ചു മിക്സ്ച്ചറും.

     

    അവന്‍ അവള്‍ടെ മുഖത്തേയ്ക്കു നോക്കി. അതെ അവള്‍ തന്നെ, കറുത്ത സാരി ചാരനിറത്തിലുള്ള ഡിസൈനുകള്‍, അതേ മുഖം, അതേ രൂപം. വെളിച്ചം കുറവായ കാരണം വീണ്ടും ഒരു സംശയം. മേശപ്പുറത്തു ഗ്ലാസും ബീറും വച്ചിട്ടവള്‍, അവന്റെ അരികില്‍ വന്നു് ചേര്‍ന്നു നിന്നു. ഇരിയ്ക്കുന്ന അവന്റെ ഇടംവശത്തവള്‍ അവനെയും ചാരിനിന്നു കൊണ്ടു് ഗ്ലാസിലേയ്ക്കു വളരെ ശ്രദ്ധിച്ചു് ബീറു പകര്‍ന്നു. അവളുടെ മൃദുലഭാഗങ്ങള്‍ അവന്റേ മേല്‍ അമര്‍ന്നു നിക്കുന്തോറും അവന്റെ ഉള്ളില്‍ ഒരു കാളല്‍, ആരെങ്കിലും കാണുന്നുണ്ടോ ആവോ?

     

    മൂക്കിലേയ്ക്കടിച്ചു കയറിയ വിലകുറഞ്ഞ സെന്റിന്റെ കുത്തുന്ന മണം കാരണം അവന്‍ മുഖം മാത്രം അകത്തിപിടിച്ചു. ഇളം ചൂടു്, ഏസിയുടെ തണുപ്പില്‍ അവളുടെ ശരീരം അവനു് സുഖം പകര്‍ന്നു, ആ സുഖത്തില്‍ അവനങ്ങനെ ഇരുന്നു പോയി.

     

    തന്റെ കുരുന്നു പ്രേമം, തണ്ടൊടിഞ്ഞു ചെളിയില്‍ കുഴഞ്ഞ താമരപൂവിനോടായിരുന്നല്ലോന്നോര്‍ത്തു് അവന്റെ ഉള്ളൊന്നു തേങ്ങി. ആ ദുഃഖത്തിന്റെ ആഘോഷത്തിനായവന്‍ മരവിച്ച ബീര്‍ഗ്ലാസെടുത്തു മോന്തി.

    コメント (6 件)

    しばらくお待ちください。
    入力されたコメントは長すぎます。短くしてください。
    何も入力されていません。もう一度やり直してください。
    現在、コメントを追加できません。後でもう一度やり直してください。
    コメントと書くには、保護者 (ほごしゃ) の方の許可 (きょか) をもらってください。許可をリクエストする
    保護者 (ほごしゃ) の方が、あなたがコメントを書けないようにしています。
    現在、コメントを削除できません。後でもう一度やり直してください。
    1 日に投稿できるコメントの最大数を超えました。24 時間経過してから、もう一度やり直してください。
    あなたが他のユーザーに対して迷惑行為を行っている可能性があると確認されたため、お使いのアカウントによるコメントの投稿を無効にしています。誤って無効にされたと思われる場合は、Windows Live のサポートにお問い合わせください。
    コメントを投稿する前に、以下のセキュリティ チェックを完了してください。
    セキュリティ チェックに入力する文字は、画像に表示されている文字または音声で流れた文字と一致していなければいけません。

    コメントを投稿するには、お使いの Windows Live ID でサインインしてください (Hotmail、Messenger、または Xbox LIVE を既に使用している場合は、そのアカウントが Windows Live ID です)。サインイン


    Windows Live ID をお持ちでない場合は、アカウントを新規登録してください。

    匿名 の表示アイコン
    ഏവൂരാന്‍ さんの投稿:
    അതിനേ പറ്റിയും എഴുതണം കലേഷേ, താങ്കളുടെ ബ്‍ളോഗില്‍.

    പിന്നെ, ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ പാസ്‍പോര്‍ട്ട് എന്തിനാണ്‍ employers കൈവശം വെയ്ക്കുന്നതു?
    അവരവരുടെ കടലാസ്സുകള്‍ അവരവര്‍ തന്നെ സൂക്ഷിക്കണ്ടതല്ലേ?

    തന്നെയുമല്ല അത്യാവശ്യത്തിനൊന്നു നാട്ടില്‍ പോകേണ്ടി വന്നാല്‍ കുഴയില്ലേ?

    പാസ്‍പോര്‍ട്ടിന്റെ കാര്യം പറഞ്ഞപ്പോളാണോര്‍ത്തതു, കെവിനേ, ഇതില്‍ കമ്മന്റടിക്കണേല്‍ msn passport-ല്‍ sign-in ചെയ്യേണമെന്നതൊരു ബാധ്യതയാണല്ലോ? അജ്ഞാത കമന്റുകള്‍ വേണ്ടെന്നു കരുതിയിട്ടോ, അതോ ഗേറ്റ്‍സ് മച്ചാന്‍ അനുവദിക്കാത്തതു കൊണ്ടോ?

    ഖാദറിന്റെ കഥ, ഒരു ഓട്ടന്‍തുള്ളലായിരുന്നു, കൊച്ചിന്‍ കലാഭവന്റെ പരിപാടിയായിരുന്നു എന്നു തോന്നുന്നു. കുഞ്ജിക്കാദറ് ഗള്‍‍ഫിലെത്തുന്നതും, വയറു മുറുക്കി കാശ് സന്പാദിക്കുന്നതും, റഷ്യാക്കാരിയുടെ കൂടൊന്നു ശയിക്കുന്നതും, പിന്നെ നാട്ടില്‍ കോടീശ്വരരൂപത്തില്‍ ചെന്നൊരു പടം പിടിക്കാന്‍ ശ്രമിച്ച് പൊട്ടിപാളീസായി ജീവിക്കാന്‍ തിരികെ ഗള്‍ഫില്‍ എത്തുന്നതുമായിരുന്നു പ്രതിവൃത്തം.

    --ഏവൂരാന്‍.
    5 月 31 日
    匿名 の表示アイコン
    Kaleshkumar さんの投稿:
    പ്രിയ കെവിന്‍, പ്രകാശന്റെ പ്രേമം നന്നായിട്ടുണ്ട്‌. ഒരു ബഷീറിയന്‍ സ്റ്റൈല്‍!

    ഞാന്‍ ജോലിചെയ്യുന്ന ഹോട്ടലിലും നൈറ്റ്‌ ക്ലബ്ബുകള്‍ ഉണ്ട്‌. പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുള്ളതുകൊണ്ട്‌ നൈറ്റ്ക്ലബ്ബ്‌ ആര്‍ട്ടിസ്റ്റുകളുടെ പാസ്സ്പോര്‍ട്ടുകള്‍ ഞാനാണ്‌ സൂക്ഷിക്കുന്നത്‌. പതിനെട്ടും പത്തൊന്‍പതും വയസ്സുള്ള പെണ്‍കൊച്ചുങ്ങള്‍ ജീവിക്കാന്‍ വേണ്ടി നമ്മുടെ ഇന്ത്യയില്‍ നിന്ന് വരുന്നതു കാണുമ്പോള്‍ സത്യമായും സങ്കടം തോന്നാറുണ്ട്‌.

    ഇതു ഗള്‍ഫിന്റെ വേറെയൊരു മുഖം!
    5 月 31 日
    匿名 の表示アイコン
    കെവി さんの投稿:
    എന്താണു് കുഞ്ഞിക്കാദറിന്റെ കഥ, ഒന്നു പറയാമോ, കേട്ടിട്ടില്ല.
    5 月 31 日
    匿名 の表示アイコン
    കെവിന്‍ さんの投稿:
    പ്രകാശന്റെ കാര്യം പിന്നെ ഞാനറിഞ്ഞില്ല. പാവം, കാലിപഴ്സുമായി നിന്നപ്പോ മുട്ടന്മാരുടെ തല്ലു വാങ്ങിയിരിയ്ക്കും.
    5 月 31 日
    匿名 の表示アイコン
    ഏവൂരാന് さんの投稿:
    കെവിനു,

    നന്നായി വര്‍ണ്ണിച്ചിരിക്കുന്നൊരു നല്ല കഥ.

    എന്നാലും നമ്മുടെ പ്രകാശനെക്കൊണ്ട്‌‍ ബിയറു കുടിപ്പിക്കണമായിരുന്നോ? :)

    കുഞ്ഞിക്കാദറും റഷ്യാക്കാരിയും എന്നൊരു മിമിക്സ് പരിപാടി ഓര്‍മ്മ വരുന്നു.

    "ദേണ്ടെ, പിന്നേം പോണാ റഷ്യാക്കാരി..."

    --ഏവൂരാന്‍.
    5 月 30 日
    匿名 の表示アイコン
    പെരിങ്ങോടന്‍ さんの投稿:
    ആഘോഷങ്ങളുടെ അവസാനം, രാത്രി ദിനാറുകളുടെ കണക്കു പറയുമ്പോള്‍ പാവം പ്രകാശന്റെ ബോധം പറന്നുപോകാതിരിക്കട്ടെ!!!
    5 月 30 日

    トラックバック (7 件)

    この記事のトラックバックの URL は次のとおりです。
    http://thulasi.spaces.live.com/blog/cns!CA543F0863035D8D!178.trak
    この記事を参照しているブログ